നാളെയെന്ന് അത്തപത്തോണ സ്മരണയുണർന്നു
നാളെയെന്ന്
അത്തപത്തോണ സ്മരണയുണർന്നു
അത്തം പൂവുകൾ വീണു മുറ്റം പൊന്നായി തെളിയുമ്പോൾ
കാറ്റിൽ പായസത്തിന്റെ മധുരസുഗന്ധം നിറയുന്നു
കുഞ്ഞുങ്ങൾ ചിരിച്ചു കളിയും പൂന്തോട്ടം അലങ്കരിക്കുന്നു
മഴമാറിയ സ്വപ്നങ്ങൾ മനസിൽ പിറക്കുന്നു
മാവേലി തമ്പുരാൻ കഥകളിൽ വീണ്ടും സജ്ജമാകുന്നു
സദ്യയുടെ ഒരുക്കങ്ങൾ ഹൃദയത്തിൽ മാലരായി പരത്തുന്നു
പുലരിയിൽ തുമ്പ പൂവുകൾ ചിരിക്കുന്നു
നാടിൻ ഓർമ്മകൾ ഹൃദയത്തിൽ യാത്രയയയ്ക്കുന്നു
കുടുംബങ്ങൾ ചേർന്ന് സന്തോഷം പങ്കിടുന്നു
നദികൾ പച്ചപ്പിൽ സ്നേഹമൊഴി വിതറുന്നു
തണൽ മരങ്ങൾ പാതയിലൂടെ പ്രചോദനം പകരുന്നു
തീരം മുഴുവനും ആഘോഷങ്ങളുടെ സാന്ദ്രതയിൽ അത്തപത്തോണ സ്മരണ
യുണർന്നു
ജീ ആർ കവിയൂർ
25 08 2025
( കാനഡ , ടൊറൻ്റോ)
Comments