ഏകാന്ത ചിന്തകൾ - 265
ഏകാന്ത ചിന്തകൾ - 265
വാക്കുകളെ കൈകൊണ്ട് തൊടാനാവില്ല,
എന്നിട്ടും അവ ദൂരദേശങ്ങളിലൂടെ സഞ്ചരിക്കുന്നു.
നിശ്ശബ്ദ അക്ഷരങ്ങൾ ഒളിഞ്ഞ തീയെ ചുമക്കുന്നു,
പ്രതീക്ഷ ജ്വലിപ്പിച്ചു, ആഗ്രഹം തീർത്തുയരുന്നു.
അവ താക്കോൽ ഇല്ലാതെ ഹൃദയങ്ങൾ തുറക്കുന്നു,
കാണാത്ത ദർശനങ്ങൾ മനസ്സിൽ വരയ്ക്കുന്നു.
സൗമ്യ സ്വരങ്ങൾ ഔഷധംപോലെ ഒഴുകുന്നു,
ദുഃഖം തീർത്തു, സ്വപ്നങ്ങളെ ഉയർത്തുന്നു.
ഒരു മതിലും അവരുടെ പറക്കലിനെ തടയുന്നില്ല,
അവ അനന്തപ്രകാശമായി ഉള്ളിൽ തെളിയുന്നു.
ജീ ആർ കവിയൂർ
25 08 2025
( കാനഡ, ടൊറൻ്റോ)
Comments