മറുനാടൻ ഓണപ്പാട്ട് – 2025

മറുനാടൻ ഓണപ്പാട്ട് – 2025 

ഓണമോണം തിരുവോണം
ഉള്ളം വിളിക്കുന്നു നാട്ടിലേക്കൊന്നു പോണം
ഓണമോണം തിരുവോണം
ഓർമ്മകളുടെ കൈപിടിച്ചു നാട്ടിലേക്കൊന്നു പോണം

കടലുകൾ കടന്നിടും ദൂരെയായാലും
മനസെന്നും നാട്ടിലേയ്ക്കായ് പറന്നുപോകുന്നു
പൂക്കളമുറ്റവും പൊൻവെയിൽ ചിരിക്കും
നാടിൻ ഗന്ധം വീശി വരുന്നൊരു തിരുവോണമേ

ഓണമോണം തിരുവോണം
ഉള്ളം വിളിക്കുന്നു നാട്ടിലേക്കൊന്നു പോണം
ഓണമോണം തിരുവോണം
ഓർമ്മകളുടെ കൈപിടിച്ചു നാട്ടിലേക്കൊന്നു പോണം

അമ്മയുടെ അടുക്കളയിലെ മണം നിറയും
പായസ ഗന്ധം ചുറ്റും പരക്കും
കുട്ടികളുടെ കളിയിലും ചിരിയിലും നിറയും
കവിത പോലെ വിരിയും തീരുവോണമേ 

ഓണമോണം തിരുവോണം
ഉള്ളം വിളിക്കുന്നു നാട്ടിലേക്കൊന്നു പോണം
ഓണമോണം തിരുവോണം
ഓർമ്മകളുടെ കൈപിടിച്ചു നാട്ടിലേക്കൊന്നു പോണം

പ്രവാസ വഴികൾക്ക് സ്വപ്നങ്ങൾ നൽകും
പക്ഷേ ഉള്ളിൻ്റെ ഉള്ളിലോരു തേങ്ങലുണ്ടാകും
നാടിൻ മണവും പച്ചപാർന്ന ഭംഗിയും
വഞ്ചിപാട്ടും പഞ്ചാരി മേളവും കൈകൊട്ടി പാടും തീരുവോണമേ 

ഓണമോണം തിരുവോണം
ഉള്ളം വിളിക്കുന്നു നാട്ടിലേക്കൊന്നു പോണം
ഓണമോണം തിരുവോണം
ഓർമ്മകളുടെ കൈപിടിച്ചു നാട്ടിലേക്കൊന്നു പോണം

ഓലപ്പീലി കൈയ്യാട്ടി വിളിക്കും
ഓർമ്മയാർന്ന ബാല്യമുറങ്ങും
മനസ്സില്ലാ മനസ്സോടെ തിരികെ പോണമെന്നു നോവ് പകരും തിരുവോണമേ

ഓണമോണം തിരുവോണം
ഉള്ളം വിളിക്കുന്നു നാട്ടിലേക്കൊന്നു പോണം
ഓണമോണം തിരുവോണം
ഓർമ്മകളുടെ കൈപിടിച്ചു നാട്ടിലേക്കൊന്നു പോണം

ജീ ആർ കവിയൂർ
27 08 2025
(കാനഡ , ടൊറൻ്റോ)

Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

“ സുപ്രഭാതം “