ഏകാന്ത ചിന്തകൾ - 254

ഏകാന്ത ചിന്തകൾ - 254

ഹൃദയങ്ങൾ ദൂരേയ്ക്കുപോയാലും,
ഇരുവശവും അടുത്തായി തോന്നാം.
പറയാത്ത വാക്കുകൾ ദൂരം സൃഷ്ടിക്കും,
മൗനം മനസ്സിലൊരു നൊമ്പരം ഉണർത്തും.

കണ്ണുകൾ തമ്മിൽ ഇടയുമ്പോൾ
സത്യം ഉള്ളിൽ നിറയാതെ പോകും.
ചെറിയൊരു സംശയം ഉയർന്നാൽ,
സ്നേഹം വേദനയാകാം പെട്ടെന്ന്.

മൈൽ ദൂരം പ്രശ്നമല്ല,
വിശ്വാസം തകരുമ്പോൾ ബന്ധം തകരും.
സ്നേഹത്തോടെ സംസാരിക്കണം,
ഗൗരവത്തോടെ കേൾക്കയും വേണം.

ജീ ആർ കവിയൂർ
04 08 2025

Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

“ സുപ്രഭാതം “