പ്രവാസമാനസം
പ്രവാസമാനസം
തിരിഞ്ഞൊന്നു നോക്കിടുമ്പോൾ
തിരയടിക്കുന്നോർമ്മകളിലായിതാ
തിരുമുറ്റത്ത് തീർത്ത പൂക്കളവും
തിരുവോണമുണ്ട നാളുകളിൽ
തണലായി താങ്ങായി അച്ഛനുമമ്മയും
തുമ്പപ്പൂ ചിരിയുമായ് പൂവിളികൾ തുമ്പികൾ പാറി , താളമിട്ടാടി കുട്ടികളും
തായമ്പകപഞ്ചവാദ്യ അകമ്പടിയോടെ
തിടമ്പേറിയ വമ്പനാം കൊമ്പനും
തപ്പുകൊട്ടി തകിലടിച്ചു ആഘോഷം
തൂശനിലയിൽ വിളമ്പിയ സദ്യയും
തൂള്ളിയാടി പുലികളികൾ വഴിനീളെ
തോണി തുഴഞ്ഞു നീങ്ങി മെല്ലേകാലം
തിരികെ വരാനാവാതെ വീണ്ടും വീണ്ടും
തരിച്ചിരുന്നു അകലെ പ്രവാസമാനസം
ജീ ആർ കവിയൂർ
06 08 2025
Comments