ശക്തി തരുമോ കണ്ണാ?
ശക്തി തരുമോ കണ്ണാ?
കണ്ണാ! സ്നേഹമാം ഉരലിൽ
അമ്മ യശോദ കെട്ടിയിട്ടില്ലേ?
സുദാമതൻ അവൽ കിഴിക്കെട്ടഴിഞ്ഞപ്പോൾ
സൗഹൃദത്തിൻ നിറവോ?
ഗോപികമാരുടെ പ്രണയച്ചരടാൽ മാല കോർത്തപ്പോൾ അനുരക്തരാക്കിയില്ലേ
കണ്ണാ?
ചമ്മട്ടിയേന്തി പാർത്ഥൻ്റെ തേരു നീ
തെളിച്ചില്ലേ?
കണ്ണാ! കുരുക്ഷേത്ര ഭൂവിൽ
വിജയന് ഗീതതൻ സന്ദേശം നൽകിയില്ലേ?
ഗീതാഗോവിന്ദം പാടി
ഭക്തിതൻ പാശത്താൽ
ബന്ധിച്ച ജയദേവ കവിക്ക് ദർശനം നൽകിയില്ലേ? കണ്ണാ!
ഗുരുവായൂരിൽ പോകാതെ
കൂരുരമ്മതൻ ലാളനയേറി നിത്യം
വാത്സല്യനായ് നിന്നതും
കണ്ണനല്ലേ?
പൂന്താനത്തിൻ്റെ ജ്ഞാനപാനയെ
പാനം ചെയ്യുമ്പോൾ
ഉള്ളിൽ നറു ഗന്ധത്തിൽ മയങ്ങിയറിയുന്നു തവ സാമിപ്യമല്ലോ കണ്ണാ?
ചെമ്പതൻ കണ്ഠ നാളത്തിൽ നാദമായ്
മാറിയ നിൻ ലീലാവിലാസം
എത്ര പറഞ്ഞാലും തീരുമോ കണ്ണാ?
ഹൃദയമാം ഉലുഖലത്തിൽ നിന്നെ ബന്ധിക്കാൻ
നാരയണനാമത്തിൻ കയറു പിരിച്ചിടാൻ ശക്തി തരുമോ കണ്ണാ?
ജീ ആർ കവിയൂർ
23 08 2025
( കാനഡ , ടൊറൻ്റോ
Comments