മുരളീഭക്തിഗാനം

മുരളീഭക്തിഗാനം

മുരളീ രവമിത് കേട്ടായൊ
മധുരമായത് രാസലസിതം
മായാ മോഹനം സുന്ദരം
രാധാമാധവ ക്രിഡാ വിനോദം

മോക്ഷപദമത് അറിയുന്നു
ജ്ഞാനികൾ ദിനവുമെങ്കലും
അഭൗമമാം ഭാവത് നിറയുന്നിത്
ഭക്ത മാനസത്തിൻ പൊരുളല്ലോ

സുഗന്ധിത മുരളീധരനെ കേട്ടപ്പോൾ
നയനാംബരി മിഴിയൊഴുകി പ്രണയം
ഹൃദയതാളങ്ങളിൽ താളം പാടുന്നു
മധുരസ്മരണകളിൽ ഹൃദയം മയങ്ങുന്നു

രസിക മനസ്സിൽ കൃഷ്ണകഥയുടെ മാധുര്യം
ഭക്തിയുടെ നീരാഴി ഒഴുകുന്നു ഒഴുകുന്നു
രാധാസുന്ദരൻ വിഹരിക്കുന്ന മധുരവനം
മനം കീർത്തനത്തിൽ മുഴുകി ഭഗവാനിൽ ലയിച്ചു

ജീ ആർ കവിയൂർ
16 08 2025 
( കാനഡ , ടൊറൻ്റോ)

Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

“ സുപ്രഭാതം “