പറക്കൽ
പറക്കൽ”
യാത്ര ദീർഘമാണ്, എന്നാൽ ഹൃദയം തളരുന്നില്ല,
മേഘങ്ങൾക്കപ്പുറം സ്വപ്നങ്ങൾ പറന്നുയരുന്നു നിലാവില്ല।
താഴെ ഭൂമി, മുകളിലാകാശം,
ഇടയിൽ ഞാൻ, നിശ്ശബ്ദമായൊരു വിചാരം.
സമയം നിലയ്ക്കുന്നു ജാലകത്തിൽ നിന്നൊരു കാഴ്ച,
ഓർമയുടെ നിഴലുകൾ ഇനിയൊരു സംഭാഷണം തേടുന്നു.
ഒരു തുള്ളി തോരാതെ ആകാശം കഥ എഴുതുന്നു,
ഹൃദയം ഒരു പ്രാർത്ഥന പോലെ നിലവിളിക്കുന്നു.
വിനാഴികകൾ അകലത്ത്, എങ്കിലും ഹൃദയത്തിൽ അടുത്ത്,
ഓരോ ഹൃദയതാളത്തിലും ഒരാളുടെ സ്‌നേഹസ്പന്ദനം.
ഒരു പുതിയ പകലിലേക്കാണ് ഞങ്ങൾ പറക്കുന്നത്,
ഓരോ ലക്ഷ്യത്തിലും ഒളിഞ്ഞിരിക്കുന്നു ഒരു പുതുമിത്രം.
ജീ ആർ കവിയൂർ
02 08 2025
Comments