പ്രകൃതിയുടെ ഭാവമാറ്റങ്ങൾ
പ്രകൃതിയുടെ ഭാവമാറ്റങ്ങൾ
കറുത്ത തിരശ്ശീല മൂടി ആകാശം,
വിഷാദ നിശ്വാസം ഭൂമി നിറയ്ക്കുന്നു.
പുഴകളുടെ കുലുക്കം തീരം തകർത്ത്,
ചുഴലിക്കാറ്റ് വഴികൾ മറിച്ചെറിക്കുന്നു.
ഇലകൾ പൊഴിഞ്ഞു കാടുകൾ നിശ്ശബ്ദം,
പാറകൾ പിളർന്ന് താഴ്വര വിറയ്ക്കുന്നു.
ഗിരികളുടെ മുദ്രാവാക്യം ഇടിമുഴക്കമായി,
മിന്നലിന്റെ ചിത്രങ്ങൾ രാത്രിയെ വിറപ്പിക്കുന്നു.
എങ്കിലും മൗനത്തിൽ തെളിഞ്ഞൊരു പ്രതീക്ഷ,
പ്രണയത്തിന്റെ സംഗീതം ജീവിതം ഉയർത്തുന്നു.
ജീ ആർ കവിയൂർ
16 08 2025
(കാനഡ ടൊറൻ്റോ)
Comments