വിനാശം
വിനാശം
തീജ്വാലകൾ ഉയർന്നു പൊങ്ങും, രാത്രി ചുവപ്പാകുന്നു,
മതിലുകൾ ഇടിഞ്ഞ് വീഴും, തെരുവുകൾ പരന്നു കിടക്കും.
പുക ആകാശം മറയ്ക്കുന്നു, നക്ഷത്രങ്ങൾ വിരങ്ങി മങ്ങിയിടും,
കരയുന്ന കാറ്റ് പറയുന്നൊരു കനത്ത കഥ വീശും.
സമുദ്രങ്ങൾ തീരത്തിന് അപ്പുറം കൊതിച്ചു ആഞ്ഞടിക്കും,
വനങ്ങൾ വീണ് കിടക്കും, ഇനി ശ്വാസമില്ലാതാകും.
ഇടിമുഴക്കത്തിൽ പർവതങ്ങൾ പൊട്ടി ചിതറുന്നു,
ചാരം വീടുകളിൽ നിന്ന് വീടുകളിലേക്ക് പറന്നുചേരുന്നു.
പൊടിയിൽ നിന്ന് പുതിയ വേരുകൾ വീണ്ടും മുളച്ചുയരും,
കണ്ണുനീർ മേഘാവൃതമായ ആകാശം ശുദ്ധമാക്കും.
വേദന മങ്ങും, മുറിവുകൾ ഉണങ്ങും,
നഷ്ടത്തിന്റെ രൂക്ഷത കാലം മനസ്സിലാക്കിക്കും.
ജീ ആർ കവിയൂർ
10 08 2025
കാനഡ , ടൊറൻ്റോ
Comments