രാമനാമം പാരായണം (കർക്കട ഭക്തിഗീതം)
രാമനാമം പാരായണം (കർക്കട ഭക്തിഗീതം)
രാപകലില്ലാതെ രാമായണം പാരായണം
മുഴങ്ങും കർക്കട സന്ധ്യകളിൽ രാമ ഭക്തി
ഉണർത്തും രാവകറ്റും ദിവ്യജ്യോതിസ്സിൻ
പ്രഭതെളിയുമെങ്കിലും മാനം കണ്ണുനീർ പൊഴിക്കും
നീലാകാശവും കുളിരും
ആകാശഗംഗയിലെത്തിയ പോലെ
ആത്മാവിൽ തീരാത്ത സാന്ത്വനമേകി
മാറാംപടിയിലൊഴുകുന്ന പ്രഭാതംപോലെ
രാമനാമം തലോടും കാറ്റിൻ നിറങ്ങളിൽ
താളം മുട്ടാതെ നെഞ്ചിൽ നിറയും
കിളികൾ പാടി നനയുന്ന മണ്ണിൻ വഴികളിൽ
ശബരിയുടെ കാഴ്ചയെ പോലെ ഭാവം തെളിയുമ്പോൾ
സീതാരാമൻ ദിവ്യമായി ഹൃദയത്തിൽ തെളിയുമ്പോൾ
മനസ്സാക്ഷി കനിഞ്ഞു കണ്ണ് തുളുമ്പുന്നു
കർക്കട സന്ധ്യയിലെ കനിവായ് വിരിയുമ്പോൾ
പ്രതിദിന പാരായണത്തിലൊരു ദീപശിഖ
ജീവിതവേദിയിൽ നിത്യഭക്തിയുടെ
സാന്ദ്രതയിൽ മിഴികളായ് നിറയുന്നു.
ജീ ആർ കവിയൂർ
03 08.2025
Comments