രാമായണ മാസവും കാനഡ വാസവും*

രാമായണ മാസവും കാനഡ വാസവും*


മാമലനാട്ടിലെ മഴമേഘങ്ങൾ മൃദു കീർത്തനമാലപിക്കുന്നു,
ഓരോ ഭവനങ്ങളിലും രാമായണം മുഴങ്ങുന്നു.
സന്ധ്യാദീപങ്ങൾ സുഗന്ധത്തോടെ തെളിയുന്നു,
ഭക്തിയോടെ കുടുംബങ്ങൾ കൈകൂപ്പി കണ്ണടക്കുമ്പോൾ.

കാനഡയുടെ നീലാകാശം ശാന്തമായി തെളിഞ്ഞു നിൽക്കും,
അകലെയുള്ള മേഘം നിറം പുതുപ്പിക്കുന്നു.
മാപ്പിൽ വൃക്ഷങ്ങളുടെ ഗന്ധം പരന്നുവെങ്കിലും,
മനസ്സ് ദേശമണ്ണിൻ മണം തേടുന്നു.

ദൂരെ നിന്നുള്ള സ്വരങ്ങൾ സ്വപ്നത്തിൽ ഒഴുകി വരും,
ക്ഷേത്രഘോഷം ഹൃദയത്തിൽ മുഴങ്ങിക്കൊണ്ടിരിക്കും.
കാലാവസ്ഥ മാറിയാലും ചുറ്റുമുള്ള ഭൂമി,
എൻ ഹൃദയം രാമനാമത്തിൽ മുഴുകുന്നു.

ജീ ആർ കവിയൂർ
08 08 2025

Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

“ സുപ്രഭാതം “