ഭക്തിഗാനം: “രാധാകൃഷ്ണ സ്നേഹമഴ”

ഭക്തിഗാനം: “രാധാകൃഷ്ണ സ്നേഹമഴ”

രാധാ ഹൃദയത്തിൽ പെയ്യുന്ന പൂമഴ
കോലക്കുഴലിൽ ചിരിച്ചൊഴുകുന്ന കണ്ണൻ
ഗോവർധനം ഉയർത്തിയാലും തടയാനാവില്ല
പ്രണയപ്രളയത്തിൽ കണ്ണൻ നനയുന്നു

നിലാവിലെ ഹിമകണങ്ങൾ പോലെ
വീണുവീണു സ്നേഹം വളരുന്നു
വിളിക്കയാൽ ഓടി എത്തുന്ന മുരളിക
ഹൃദയത്തിന്റെ സംഗീതമാകുന്നു

ഓടകുഴൽ ഒടിച്ചു കളഞ്ഞ പ്രണയം
ഭക്തിയിലേക്ക് കൃഷ്ണനെ നയിക്കുന്നു
മുരളിയിലൊരു ലയമാവും പ്രണയം
രാധാകൃഷ്ണ സ്നേഹമഴയിൽ, എല്ലാവരും കൃഷ്ണനായ് മാറുന്നു

ജീ ആർ കവിയൂർ
30 08 2025, 
( കാനഡ , ടൊറൻ്റോ)

Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

“ സുപ്രഭാതം “