ചിങ്ങ പെണ്ണൊരുങ്ങി
ചിങ്ങപെണ്ണിന് തോരണം ചാർത്താൻ
തുമ്പയും പിച്ചിയും മുക്കൂത്തിയും വന്നല്ലോ
തുമ്പിയും മക്കളും തുമ്പമില്ലാതെ പാടിപറന്നു
തൊടിയാക്കെ തുടി കൊട്ടി പാടി പൂങ്കുയിലും വന്നല്ലോ
ഊയലാടും ഓലഞ്ഞാലിയും ഉപ്പുണ്ടോയെന്നു ചോദിച്ചു ഉപ്പനും വന്നല്ലോ
ഉലകത്തിലാകെ മണം പകരും മന്ദാരക്കാറ്റും
ഊഞാൽ പാട്ടും പൂവിളിയൂം ഉയർന്നല്ലോ
വർണ്ണ മനോഹര ചിത്രം വരച്ചു
മുറ്റത്താകെ പൂക്കളങ്ങൾ വിതാനിച്ചുവല്ലോ
പുത്തനുടുപ്പിട്ടു കുഞ്ഞുങ്ങളാൽ തിരുവോണത്തിൻ സന്തോഷം അലതല്ലുന്നുവല്ലോ
തൂശനിലയിൽ ചെമ്പാവിൻ കുത്തരിയും
പപ്പടകവും ഉപ്പേരിയും ഉപ്പിലിട്ടതും
പുളിശ്ശേരിയും പ്രഥമനും സദ്യ ഉണ്ണാൻ
ഓലക്കുട ചൂടി മാവേലി മന്നനും വന്നല്ലോ
ജീ ആർ കവിയൂർ
16 08 2025
(കാനഡ, ടൊറൻ്റോ)
Comments