നീ ജീവിതാനന്ദം"
"നീ ജീവിതാനന്ദം"
ഉത്രാടം പൂത്തുലഞ്ഞു മനസ്സിൽ
ഉണരുമ്പോൾആവണിപൂ വിടരും
ഉന്മേഷം പകരും നിൻ ചൊടിയിൽ ഉഷസ്സിനായ് കാത്തിരുന്നു ഞാൻ
മഴത്തുള്ളി വിരിഞ്ഞ പോലെ
നിൻ ചിരിയിലെൻ ഉള്ളം പെയ്തു
നീലാകാശത്തു വിരിഞ്ഞ താരാവള്ളി തഴുകും വേളയിൽ നിൻ വരവെന്നിൽ
സ്വപ്നങ്ങൾ നിറഞ്ഞു മിഴികളിൽ
ഹൃദയ വനികയിൽ വസന്തം
വിരുന്നു വന്നു പ്രണയമായി
അക്ഷര മലരുകൾ മൊട്ടിട്ടു
കുയിൽ പാട്ടായ് തത്തി കളിച്ചു
ഏറ്റു പാടാൻ നീ കൂടെ പോരുമോ..!!
നീ അരികിൽ വരുന്നേരം
വെയിൽപുലരി പൂക്കാലമാകും
നിൻ മിഴിയിൽ തെളിഞ്ഞത്
തൂലിക തുമ്പിലെ കവിതയല്ലോ
ഹൃദയത്തിൻ വിരിഞ്ഞ മധുര നോവ്
എൻ ജീവിതം ഗാനത്തിനു ആനന്ദം പകരും
ജീ ആർ കവിയൂർ
08 08 2025 ,5:30 am
( കാനഡ , ടൊറൻ്റോ)
Comments