കണിക്കൊന്ന
കണിക്കൊന്ന
കണിക്കൊന്ന പൂത്തു മുറ്റം പൊന്നായി തെളിഞ്ഞു
വസന്ത കാറ്റിൽ പൊന്മണികൾ തുള്ളിനൃത്തം കളിച്ചു
പകൽവെയിലിൽ വിരിഞ്ഞൊരു സ്വർണച്ചിരി
വൃക്ഷശാഖകളിൽ ചൂടി നിറഞ്ഞ മധുരസ്മൃതി
പാവങ്ങളുടെ പൊന്നായ് കണിക്കൊന്ന വിരിഞ്ഞു
ഹൃദയങ്ങളിൽ പ്രതീക്ഷയായി തെളിഞ്ഞു
വിഷു കണിക്കായ് കൊത്തി പറന്നു പോയി
പറവകളുടെ പാട്ടിൽ നിറങ്ങൾ ചേർന്നു കൈകോർത്ത്
കാലം മാറിയാലും പൊൻമണികൾ പൊഴിയും
ഹൃദയം നിറയ്ക്കുന്നോരു ദൈവകൃപ തെളിയും
പുത്തൻ പ്രഭാതത്തിന്റെ അലങ്കാരം തീർന്ന്
മനസ്സിൽ ശാശ്വതമായി സ്വർഗ്ഗം പകരും.
ജീ ആർ കവിയൂർ
28 08 2025
(കാനഡ , ടൊറൻ്റോ)
Comments