കവി

കവി

എല്ലാവരും ഉറങ്ങുമ്പോൾ
ഉണർന്നിരിക്കുന്നവൻ,
കാലത്തിനും അതീതമായി
ചുവട്ടുവെക്കുന്നവൻ —

സൂര്യകിരണങ്ങൾ എത്താത്ത
ഇടങ്ങളിൽ ചെല്ലുന്നവൻ,
ആഴങ്ങളിലെ അടങ്ങിയ രഹസ്യങ്ങൾ
അക്ഷരങ്ങളാൽ തുറക്കുന്നതവൻ.

വേദനയുടെ സംഗീതം കേൾക്കുവാൻ
നിശബ്ദതയെ വേദിയായി മാറ്റുന്നവൻ,
നിദ്രയുടെ നീലവാനിൽ
കാവ്യത്തിൻ ചിറകിട്ട് പറക്കുന്നവൻ.

അവനു മരണമില്ല, അവൻ സനാതനൻ,
സന്ധ്യാസമയത്തിൻ സങ്കല്പസാന്ദ്രൻ,
മനസ്സിലുണരുന്ന അക്ഷരമാതൃക,
കാലരേഖ താണ്ടുന്ന കാവ്യാത്മാവ്.

ജീ ആർ കവിയൂർ
(കാനഡ ടൊറൻ്റോ)
06 08 2025

Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

“ സുപ്രഭാതം “