ഏകാന്ത ചിന്തകൾ - 260
ഏകാന്ത ചിന്തകൾ - 260
പുഞ്ചിരിയുടെ മുകളിൽ മറയുന്നു വേദന,
ഹൃദയത്തിൽ സൂക്ഷ്മമായ ആഭാസങ്ങൾ.
കണ്ണാടി നോക്കുമ്പോൾ സത്യങ്ങൾ ഒളിയുന്നു,
ദിവസങ്ങൾ കടന്നുപോകുന്നു സാവധാനത്തോടെ.
മൃദു ചിരി മറയ്ക്കുന്നു ഇരുട്ടിനെ,
ഹൃദയം തേടുന്നു പുതുവെളിച്ചത്തെ.
ക്ലാന്തമായ കാലം പിന്നിട്ടും മുന്നേറും,
ധൈര്യം ചേർന്ന് സ്വപ്നങ്ങൾ പൂത്തുയരും.
ആ വളവ് പറയുന്നു ഉയരത്തെ,
കണ്ണീർ വരണ്ടു നൽകും ആശ്വാസം.
ശക്തിയും പ്രതീക്ഷയും ചേർന്ന ചിഹ്നം,
ഓരോ മുഖത്തും തെളിയും പ്രകാശം.
ജീ ആർ കവിയൂർ
19 08 2025
( കാനഡ, ടൊറൻ്റോ)
Comments