കാലത്തെ കടന്ന് വരുന്ന വിളികൾ”

കാലത്തെ കടന്ന് വരുന്ന വിളികൾ”

അർദ്ധരാത്രിയിൽ ഉപദ്രവസഹായി മുഴങ്ങുന്നു,
അർദ്ധനിദ്രയിൽ ഞാൻ — നാട്ടിലെ ആരോ.

ഇവിടെ ചന്ദ്രൻ ജോലി നോക്കുമ്പോൾ,
അവിടെ സൂര്യൻ പുഞ്ചിരിയോടെ.

കവികൾ സ്വപ്നങ്ങളിൽ മറഞ്ഞു വിളിക്കുന്നു,
വ്യവസായികൾ അപ്പം തേടി വിളിക്കുന്നു.

സമയം കാവൽക്കാരനായി നിൽക്കുന്നു,
പക്ഷേ വാക്കുകൾ അതിനെ ചാടി കടക്കുന്നു.

ആരും കവിത പറയുന്നു, ആരോ വില പറയുന്നു,
രാത്രിയിലും ചൂടേകുന്ന ശബ്ദങ്ങൾ.

അർദ്ധരാത്രിയോ പ്രഭാതമോ — ഒന്നല്ല,
ഹൃദയവും പ്രതീക്ഷയും സമയത്തെ തോൽപ്പിക്കുന്നു.

അർത്ഥം
ഉപദ്രവസഹായി – മൊബൈൽ ഫോൺ (സഹായവും ഉപദ്രവവും ഒരുമിച്ച് തരുന്ന ഉപകരണം)

ജീ ആർ കവിയൂർ
12 08 2025
(കാനഡ ടൊറൻ്റോ )

Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

“ സുപ്രഭാതം “