മേപ്പിളിന്റെ ഇടയിലൂടെ

മേപ്പിളിന്റെ ഇടയിലൂടെ

മേപ്പിളിന്റെ നടുവിലുടെ 
മെല്ലെ ഉലാത്തുമ്പോൾ,
മധുരാനുഭൂതി പെട്ടന്ന്
മനസ്സിലാകെ കേരവൃക്ഷ
ചുവട്ടിൽ പകരുന്നു.

ഭാഷകൾക്കും അതീതമായി,
ഭാരതത്തിന്റെ സ്നേഹാതുരത,
ഭവ്യമാർന്ന അഘണ്ഡത,
തലനരച്ചു, ഭാവപ്പകർച്ചയില്ലാതെ
അവർ സംവധിക്കുന്നു.

ഞാനും പോയി പരിസരം മറന്നു,
ഞാനെന്ന ഭാവം നീങ്ങി,
മേദസ്സ് ഞെട്ടിത്തരിച്ചു —
ഇത് നാടതല്ല, കാനഡയാണ്.

ഞാനെന്ന ഞാനിനെ വിട്ട്,
പരമ വൈഭവത്തിന്റെ യാത്രയിൽ,
ഭാരത മാതാവിനെ കൈ വണങ്ങുന്നു.
 
ജീ ആർ കവിയൂർ
19 08 2025
( കാനഡ, ടൊറൻ്റോ)

Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

“ സുപ്രഭാതം “