അതിമോഹം

അതിമോഹം

ആഗ്രഹം ഒളിച്ചിരിക്കുന്ന തീപോലെ ജ്വലിക്കുന്നു,
സ്വപ്നങ്ങൾ മേഘങ്ങളായി ഉയർന്നു പൊങ്ങുന്നു.

അനന്തലാഭം തേടി കൈകൾ നീളുന്നു,
ഹൃദയങ്ങൾ സന്തോഷം മറന്ന് ദുഃഖം കൊള്ളുന്നു.

കണ്ണുകൾ സ്വർണ്ണം മോഹിച്ചു ആകാശം തൊടുമ്പോൾ,
സത്യം മറഞ്ഞു നുണകളിൽ ചിതറി വീഴുന്നു.

അന്ധവഴികളിൽ നടപ്പുകൾ വിറങ്ങലിക്കുന്നു,
സമാധാനമൊഴിഞ്ഞ് രാവുകൾ പകലിനെ വിഴുങ്ങുവാനൊരുങ്ങുന്നു.

ലോഭം ആത്മാവിനു ചുറ്റും മതിലുകൾ തീർക്കുന്നു,
നിഴലുകൾ എല്ലാം കൈയ്യടക്കി ലക്ഷ്യങ്ങളി ലേക്ക് അടുക്കുന്നു

സ്നേഹം മാത്രം ചങ്ങലകൾ പൊട്ടിച്ചു വിടുന്നു,
ലളിതജീവിതം മാത്രം വേദനകൾക്കു സ്വാന്തനമേകുന്നു

ജീ ആർ കവിയൂർ
25 08 2025
( കാനഡ , ടൊറൻ്റോ)

Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

“ സുപ്രഭാതം “