യുദ്ധം വേണ്ട, സമാധാനം മതി
യുദ്ധം വേണ്ട, സമാധാനം മതി
വെടിയൊച്ചകൾ ആകാശം കീറിയൊഴുകാതിരിക്കട്ടെ,
പുലരിയുടെ മധുരം എപ്പോഴും നിലനിൽക്കട്ടെ.
രക്തത്തിന്റെ നിറം ഭൂമിയിൽ പതിയാതിരിക്കട്ടെ
പൂക്കളുടെ നിറം മാത്രം ലോകത്ത് നിറയട്ടെ.
ശബ്ദങ്ങളുടെ പൊട്ടിത്തെറി ഒരിക്കലും കേൾക്കാതിരിക്കട്ടെ,
പാട്ടുകളുടെ രാഗം മാത്രം ഹൃദയങ്ങളിൽ ഒഴുകട്ടെ.
വേദനയുടെ കഥകൾ കാലത്തോട് മറഞ്ഞുപോകട്ടെ,
സ്നേഹത്തിന്റെ ഭാഷ മാത്രം തലമുറകളിൽ നിലനിൽക്കട്ടെ.
ഭയത്തിന്റെ നിഴൽ ഭൂമിയിൽ നിന്ന് മാഞ്ഞു പോകട്ടെ,
പ്രകാശത്തിന്റെ തിരികൾ മനുഷ്യഹൃദയം തെളിയട്ടെ.
ചിരികളുടെ പാലങ്ങൾ മനസുകൾ ഒന്നിപ്പിക്കട്ടെ.
സ്നേഹവും സൗഹൃദവും കൈകോർത്തുനില്ക്കട്ടെ.
ജീ ആർ കവിയൂർ
14 08 2025
( കാനഡ , ടൊറൻ്റോ)
Comments