സീതാരാമചിന്തയിതി സമാപ്യം

സീതാരാമചിന്തയിതി സമാപ്യം

രാമ കഥാമൃതം പാടുമ്പോൾ
ശ്രീ രാമ കഥാമൃതംപാടുമ്പോൾ
സരസിജ നയനം നനയുമ്പോൾ
അറിയാതെ എൻ മനവും തേങ്ങി

ലവകുശന്മാരാൽ സീതായനം 
കേൾക്കെ ആർദ്രമായ് മനമെങ്കിലും
പൊതുജനഹിതാനുസരണം മാറിയത്
രാമൻ്റെ ചിന്തകളിൽ നിന്നുണർന്നു 

കാർത്തിക മാസത്തിൽ രാമായണം
ചൊല്ലിയ നാദപദം പാടിയ ഗാനം,
പുണ്യധ്വനികൾ മനസ്സിൽ പതിഞ്ഞു
ഭക്തി സൗരഭം ജീവിതം നിറഞ്ഞു.

സമാപനത്തിലായ് ഹൃദയത്തിൽ
രാമനാമം മുഴങ്ങി നിത്യവും,
സീതാരാമചിന്തയാൽ മനം നിറഞ്ഞു 
ഭക്തിരസം സദാ നിലനില്ക്കട്ടെ.

ജീ ആർ കവിയൂർ
16 08 2025 
( കാനഡ , ടൊറൻ്റോ)

Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

“ സുപ്രഭാതം “