താടക കരയിൽ - ടൊറോൻ്റോ
ഇടതടവില്ലാതെ ഓളങ്ങൾ വന്നു
തടാകത്തിൻ കഥ പറഞ്ഞു മെല്ലെ
വന്നു പോകും ശിശിര വസന്തങ്ങൾ
വിരുന്നു വരും ഗ്രീഷ്മ ഹേമന്തങ്ങൾ
പ്രണയ പ്രതീക്ഷകൾ നൽകുമ്പോൾ
വിരഹത്തിൻ്റെ നെടുവീർപ്പുകൾ
നൊമ്പരം പേറും തീരത്തിനായ്
സ്വാന്തന സംഗീതവുമായ് അലകൾ
സഞ്ചാരികളുടെ പറുദീസയാകും
സഞ്ചിത സുഖദുഃഖത്തിൻ സീമകൾ
സ്വരരാഗ സുന്ദര നിമിഷങ്ങൾ തൻ
സ്വപ്നങ്ങൾ നെയ്തു ജീവിതായനം
ജീ ആർ കവിയൂർ
04 08 2025
Comments