അനന്തമജ്ഞാതം (ഗസൽ)
അനന്തമജ്ഞാതം (ഗസൽ)
നിശ്ശബ്ദ താരകങ്ങൾ വിളിക്കുന്നു അനന്തമജ്ഞാതം,
നിഴലുകൾ മറയുന്നു തേടുമ്പോൾ അനന്തമജ്ഞാതം.
നക്ഷത്രഗാനം മുഴങ്ങുമ്പോൾ മായുന്നു വഴികൾ,
ചിന്തകളിൽ തെളിയുന്നു അനന്തമജ്ഞാതം.
പർവതങ്ങൾ കാത്തു നിൽക്കുന്നു നിത്യ രഹസ്യം,
നദികൾ ഒഴുകുന്നു ശാന്തമായി അനന്തമജ്ഞാതം.
ചോദ്യങ്ങൾ ചോദിച്ചു മാഞ്ഞുപോകും കാലം,
ഉത്തരങ്ങൾ തെളിയുന്നത് വെറും അനന്തമജ്ഞാതം.
ഹൃദയം തുറക്കുമ്പോൾ തെളിഞ്ഞു വീഴും പ്രകാശം,
ആത്മാവ് ചേർന്നറിയും അത് അനന്തമജ്ഞാതം.
ജീ ആർ ചേർന്ന് പറയുന്നു, ഹൃദയത്തിലെ കവിതകൾ,
സൃഷ്ടിയുടെ നിശ്ശബ്ദതയിൽ അനന്തമജ്ഞാതം.
ജീ ആർ കവിയൂർ
22 08 2025
( കാനഡ, ടൊറൻ്റോ )
Comments