തിരുവോണ ഓർമ്മകൾ
തിരുവോണ ഓർമ്മകൾ
തിരുവോണത്തിന്റെ ഓർമ്മയിൽ
പ്രണയമായി വരുന്നു നീ
പൂക്കളമെന്നോരു ഹൃദയത്തിൽ
പൂത്തുലഞ്ഞു നില്ക്കുന്നു നീ
പൂക്കളം തീർത്ത കൈകളിൽ
പൂക്കളായ് ചിരിച്ചു നീ
ഓണക്കാലം പാട്ടുകളിലേക്
മധുരമായി മുഴങ്ങി നീ
വഞ്ചിപാട്ടിൻ തിരകളിൽ
സംഗീതമായി ഒഴുകി നീ
ഓണത്തിൻ വെയിൽ തിളക്കത്തിൽ
സൗഭാഗ്യമാകെ നിറഞ്ഞു നീ
ഓണസദ്യയിലെ സുഗന്ധം
ഹൃദയത്തിൽ പകരുകയായി
ഓരോ രുചിയിൽ തേൻ പോലെ
സ്നേഹഗാനമായ് നീ വരുന്നു
ജീ ആർ കവിയൂർ
29 08 2025
( കാനഡ , ടൊറൻ്റോ)
Comments