ഹരഹര മുരുക ശരണം
ഹരഹര മുരുക ശരണം
ശരണം ശരണം മുരുകാ
പടി മുകളേറി വന്നു തൊഴുമ്പോൾ
പാടാത്ത മനവും പാടും
പാപങ്ങളകറ്റുവോനെ
പളിനിയിൽ വാഴും മുരുകാ
ഹരഹര മുരുക ശരണം
ശരണം ശരണം മുരുകാ
പഞ്ചഭൂതാധിപനെ
പഞ്ചാമൃത പ്രിയനേ
കാഞ്ചന മാല അണിഞ്ഞു
പുഞ്ചിരി തൂകി നിൽക്കും വേലവനെ
ഹരഹര മുരുക ശരണം
ശരണം ശരണം മുരുകാ
സഞ്ചിത ദുഖ നിവാരണ മുരുകാ
വാഞ്ചിത വരപ്രദായകനെ
മയിലേറി വന്നു മോഹമകറ്റി
വാണീടുക എന്നിൽ നിത്യം വള്ളിമണാളാ
ഹരഹര മുരുക ശരണം
ശരണം ശരണം മുരുകാ
ജീ ആർ കവിയൂർ
20 08 2025
( കാനഡ, ടൊറൻ്റോ )
Comments