മോഹം
മോഹം
എന്തിനു ഞാനിത്ര വാചാലനാകുന്നു
ഉള്ളിൻ്റെ ഉള്ളിലെ ആരും കാണാത്ത
പൊൻ പ്രഭപൂരം കണ്ടറിയുന്നു കണ്ണാ
നിൻ വേണു നിദാനം കേൾക്കുന്നു
ഓ നന്ദനന്ദനാ, ഈ സ്നേഹക്കടലിൽ,
ആഴി തിരമാലയായി മാറുന്നേരം
ഞാൻ നിൻ കൈകളിൽ എന്നെത്തന്നെ കാണ്മു
എന്നാത്മാവിനെ കണ്ടെത്താൻ ഏറെ ആഗ്രഹിക്കുന്നു
നിൻ പാതയിലൂടെ നടക്കുന്നുമ്പോൾ
ഒരു സ്വപ്ന വൃന്ദാവനത്തിലെന്ന പോലെ
വിലമതിക്കാനാവാത്ത ഈ നിമിഷത്തിൽ,
നിന്നിലേക്ക് അലിഞ്ഞു ചേരാൻ മോഹം
ജീ ആർ കവിയൂർ
11 08 2025
(കാനഡ, ടൊറൻ്റോ )
Comments