നദികളുടെ ഓർമ്മകളിൽ — ഹംബറിന്റെ തീരത്ത്
നദികളുടെ ഓർമ്മകളിൽ — ഹംബറിന്റെ തീരത്ത്
ഹംബർ തീരങ്ങളിൽ നിലാവേറി,
ഒന്റാരിയോയുടെ മിഴിയൊഴുക്ക് പാടി,
കണ്ണിൽ നിറയുന്ന ടോറന്റോ ടവറും,
കവിയുടെ മനസ്സിൻ താഴ്വരയിൽ
കാറ്റിൽ തിരയുന്ന സ്വപ്നങ്ങളായ്.
പാതകളും പതികരുടെയും ചലനങ്ങളും,
റെയിൽപാതകളും മോട്ടോർ ചിറകുകളും,
മനുഷ്യൻ പണിത അംബരചുംബികളാം
കെട്ടിട സമുച്ചയങ്ങളും പിന്നെ
സസ്യങ്ങൾ തഴച്ചു വിരിയുന്ന കാഴ്ച.
ഭിന്നഭാഷകളും ഭിന്നസാംസ്കാരികരും,
വർഗ്ഗവർണ്ണ വിവേചനത്തിൻ്റെ ലാഞ്ചയില്ലാതെ
ഒരുമയുടെ ഗന്ധം പേറുമ്പോൾ ഇവിടെ,
എല്ലാം കണ്ട് നിന്നുകൊണ്ടിരിക്കെ,
വാനിലേക്കുയരുന്ന ആ കണ്ണീരിൽ.
ഗംഗയും യമുനയും ചേർന്ന് വന്നെനിക്ക്,
കാവേരി ഭാരതപ്പുഴയെ ഓർമ്മിച്ചു,
പെരിയാറും പമ്പയും എൻ ഹൃദയത്തിൽ,
മണിമല തീരത്തെ കനിവും ചേർന്ന്,
ഭാരതത്തിൻ്റെ ഇതിഹാസ ചിന്തയിൽ നിൽക്കെ
അപ്പോൾ ഹംബറിന്റെ താളത്തിൽ പാടുന്നു ഞാനും.
ജീ ആർ കവിയൂർ
(കാനഡ ടൊറൻ്റോ)
06 08 2025
Comments