ശിവ ഭജന
ശിവ ഭജന
ചിത്തത്തിലോർത്ത് പാടി
ഭജിക്കുമ്പോൾ മുക്കണ്ണാ
നീ ഭജനയിൽ വന്നു
നിൽക്കുന്നുവോ ശംഭുവേ
ശിവ ശങ്കര കൈതൊഴുന്നെൻ
ഹൃദയ സന്ധ്യയിൽ
തേജസ്സാർന്നയ നിൻ രൂപം
പ്രകാശം പരത്തുന്നു, സ്നേഹത്തിൻ വിത്തു വിതക്കുന്നു
ഓം നമ ശിവായ, ഓം നമ ശിവായ
ഗംഗാപ്രവാഹം പോലെ
ശാന്തി ഒഴുകുന്നു മനതാരിലെ
ദു:ഖങ്ങൾ അകറ്റി സന്തോഷം നിറക്കുന്നു
ശിവ ശങ്കര ശരണം പാരായണം
സത്ത് ചിത്ത്താനന്ദം
നിന്റെ ഭക്തിയിൽ മുഴുകുന്നു ഞാൻ
മുക്തിപഥം തെളിയും ദിവ്യപ്രഭയിൽ
ശിവ ശങ്കര പാഹി പാഹീ
ഓം നമ ശിവായ, ഓം നമ ശിവായ
ഹൃദയത്തിൽ നിന്റെ ഗാനാമൃതം അനുഭൂതി
പകരുന്നു ഭജനരസത്താൽ
ശിവ ശങ്കര ശരണം, ശിവ ശങ്കര ശരണം
ജീ ആർ കവിയൂർ
24 08 2025
( കാനഡ , ടൊറൻ്റോ)
Comments