ചായയും പത്രവും, ജീവിതവും
ചായയും പത്രവും, ജീവിതവും
വാർത്ത പത്രവും ചായയും
വിതക്കുന്ന സന്തോഷങ്ങൾ
ഇന്ന് അന്യമായിരുന്നുവല്ലോ
അന്തർ ദൃശ്യ ജാലകങ്ങളും
മധുരം നിറഞ്ഞ പാനീയങ്ങളും
ഇരിക്കുമ്പോഴും ഉറങ്ങുമ്പോഴും
കൈകളിൽ ഈവക ഒക്കെ വേണം
പലതും പലതിനും വഴിമാറിയപ്പോൾ
വഴി മുട്ടുന്നു മാനുഷ്യ മൂല്യങ്ങൾ
ബന്ധങ്ങൾ കേവലം ദൃശ്യ മാനങ്ങൾ
ചായയുടെ ചൂടുപോലുമിന്ന്
ഹൃദയം തണുപ്പിക്കാത്ത ലോകം,
വാക്കുകൾ പോസ്റ്റുകളായി മാറി,
ചിരികൾ ചിഹ്നങ്ങളായ് തീർന്നു.
ഒരു പത്രത്തിന്റെ മഷി ഗന്ധവും,
ഒരു കപ്പിന്റെ ചൂടൻ മാധുര്യവും,
തിരിച്ചു കൊണ്ടുവരുമോ എന്നും
മാനവികതയുടെ പഴയ കാലങ്ങൾ?
ജീ ആർ കവിയൂർ
28 08 2025
(കാനഡ , ടൊറൻ്റോ)
Comments