തിരുവോണ പാട്ട്
തിരുവോണ പാട്ട്
ആർപ്പോയി... ഈറോ ഈറോ...
ആർപ്പു വിളിയാലേ
തിരുവോണമണഞ്ഞു
തിരുവോണക്കാലം വന്നുവല്ലോ,
നാട്ടിലാകെ പൂക്കളം പന്തലിച്ചു.
കാറ്റിൻ സുഗന്ധം പൂത്തൊഴുകി,
മാവേലി വന്നെന്നു കേൾവിയായി.
ചിങ്ങമാസത്തെ പകലുണർന്നു,
ചിരിയാലേ വീടുകൾ തെളിഞ്ഞു നിന്നു.
കതിരിന്റെ മണം വയലിൽ പരന്നു,
കുഞ്ഞുങ്ങൾ കിളിയാട്ടി കളിച്ചു രസിച്ചു.
പാട്ടും കളിയും, പാൽ പായസവുമായ്,
പൂവിളിയും തുമ്പിത്തുള്ളിയും വഞ്ചിയേറി പാടിയാടി.
ഓണത്തിന്റെ മധുരം നിറഞ്ഞീടുമ്പോൾ,
ഹൃദയങ്ങൾ ഒന്നായി ചിരിച്ചു നിന്നു.
ജീ ആർ കവിയൂർ
12 08 2025
കാനഡ , ടൊറൻ്റോ
Comments