കർക്കിടകം അവിടെയും, ആഗസ്റ്റ് ഇവിടെയും

കർക്കിടകം അവിടെയും, ആഗസ്റ്റ് ഇവിടെയും

മച്ചിൽ തട്ടിയൊഴുകും മഴത്തുള്ളികൾ,
മൺവാസനയിൽ ഉള്ളം നീളുന്നു.
ഇവിടെ സൂര്യകിരണം ജനലിലൂടെ,
സ്വർണരേഖയായി മേശമേലെത്തുന്നു.

ഘട്ടങ്ങൾ മാറി, സമയം വേറെ,
അവിടെ രാത്രി, ഇവിടെ പ്രഭാത നിര.
മഴപ്പുഞ്ചിരിയിൽ നാട്ടിൻ വാതിൽ,
സൂര്യചൂടിൽ ഹൃദയം പുകയുന്നു.

ചിന്തകൾ യാത്രതിരിക്കും ഇടയിൽ,
നനവിലും ചൂടിലും സ്വപ്നങ്ങൾക്കൊപ്പം കവിത വിരിയുന്നു.
മനസ്സ് രണ്ടു തീരങ്ങൾ തേടുമ്പോൾ,
കാലം മാത്രം പാലമായി നിലകൊള്ളുന്നു.

ജീ ആർ കവിയൂർ
15 08 2025
(കാനഡ ,ടൊറൻ്റോ )

Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

“ സുപ്രഭാതം “