ഹൃദയാഭിലാക്ഷങ്ങൾ
ഹൃദയാഭിലാക്ഷങ്ങൾ
ഹൃദയാഭിലാക്ഷങ്ങൾ
ഋതുഭേദമില്ലാതെ
നിന്‍റെ പ്രണയ സായുജ്യത്തിനായ്
ഏറെ കൊതിച്ചു
അനുപല്ലവി:
നിൻ മിഴികളിൽ വിരിഞ്ഞ എൻ
താളങ്ങളിലൊഴുകി നിന്ന അനുരാഗം
കാറ്റിൻ ശബ്ദത്തിൽ നിറഞ്ഞ സ്നേഹം
എന്നിൽ മാത്രം ദീപമായി തെളിഞ്ഞു
ചരണം:
ജീവിതഗീതത്തിൽ നീ എനിക്ക് രാഗം പകർന്നു
രാത്രിയിലെ നക്ഷത്രങ്ങൾ നീയെന്ന പോലെ തെളിച്ചു
ഓരോ നിമിഷവും എൻ്റെ അന്തരളം നിറഞ്ഞു
മൗനത്തിലൂടെ നീ വിതറിയ വാക്കുകൾ
എന്നിൽ കവിതയായി വിരിഞ്ഞു
കാലങ്ങൾ മാറിയാലും, നീ എൻറെ ഓർമ്മയിൽ നിറഞ്ഞു
തീരങ്ങളിൽ സ്നേഹധാരയായി ഒഴുകുന്നു
അനുരാഗമായി
കാറ്റിൻ മർമ്മരം എന്നിൽ നിറക്കുന്നു
നീ നിത്യം സ്നേഹം ദീപമായി തെളിയുന്നു
ജീ ആർ കവിയൂർ
21 08 2025
( കാനഡ, ടൊറൻ്റോ )
Comments