അഷ്ടമംഗല്യം
അഷ്ടമംഗല്യം
താമരപ്പൂവ് ഉണരുന്നു ശുദ്ധിയോടെ,
ആന സഞ്ചാരം സാന്ത്വനത്തോടെ.
ശങ്ക് വിളിക്കുന്നു പുണ്യഗാനം,
വിജയം, സമൃദ്ധി എല്ലാക്കാലവും ഉണ്ടാകട്ടെ.
കണ്ണാടിയിൽ പ്രതിഫലിക്കും വെളിച്ചം വിശുദ്ധം,
അനന്ത സന്തോഷം പകലും രാത്രിയും നിറയട്ടെ.
സ്വസ്തിക ചിഹ്നം എല്ലാ വാതിലിലും,
സമ്പത്ത് ഒഴുകട്ടെ എല്ലായിടത്തും.
തളിർകൊണ്ടുള്ള പൊട്ട് പൊന്നും ധാന്യവും,
ദു:ഖമില്ല, നഷ്‌ടമില്ല, സുഖം മാത്രം.
എട്ട് അനുഗ്രഹങ്ങൾ വഴികാട്ടുന്നവ,
അഭിനന്ദ്യങ്ങൾ നിറയും ഓരോ ദിവസവും.
ജീ ആർ കവിയൂർ
18 08 2025
(കാനഡ , ടൊറൻ്റോ)
Comments