ഹരേ കൃഷ്ണാ
ഹരേ കൃഷ്ണാ
ഭക്തിയുടെ കുന്നിൻ മുകളിൽ
മധുരത്തിന്റെ ആധിക്യത്താൽ
പഞ്ചാരയാൽ വളം ചേർത്ത്
ഒരു കരിമ്പ് നട്ടു വളർത്തി
അതിൻ ചുവട്ടിൽ തണലോടുകൂടെ
തൃമധുരവും പഞ്ചാമൃതവും ചേർത്ത്
മധുരാഷ്ടകം ചൊല്ലി നിൽക്കെ
മന്ദസ്മിതവുമായി നിൻ സാനിധ്യം
അറിഞ്ഞു സന്തോഷ അശ്രു പൊഴിച്ചു
മുക്തിക്കായി നിനക്ക് വന്ദനം പാടുന്നു
പാപങ്ങൾ അകറ്റി ദർശനമേകൂ
ഹൃദയത്തിലെ അസഹായത മായ്ക്കുക
നിത്യമായി ഹരേ കൃഷ്ണാ ജപിക്കുന്നു
നിൻ വചനമേ ആശ്രയം
ഹരേ നാരായണ നാരായണ
കാരുണ്യവാരിധേ മധുസൂദനാ
ഹരേ കൃഷ്ണാ ഗുരവായൂരപ്പാ ...
ജീ ആർ കവിയൂർ
29 08 2025,
( കാനഡ , ടൊറൻ്റോ)
Comments