ശരത് കാലത്തിൻ പ്രതീക്ഷ

ശരത് കാലത്തിൻ പ്രതീക്ഷ

തടാകതീരത്ത് പകൽ വിടരുമ്പോൾ
സ്വർണ്ണരേഖകൾ നഗരതളിരിൽ വീഴും.
മേഘരൂപം മങ്ങിയ ആകാശത്തിൽ
താരനണിഞ്ഞു മിന്നും കനേഡിയൻ പകലിൽ.

ചുവന്ന മേഫിൾ ഇലകൾ വീഴുമ്പോൾ
തണുപ്പിൻ സ്വരം കാറ്റിൽ ചിതറുന്നു.
ശിശിരം വന്നു ചേർന്നിടുമ്പോഴും
ഹൃദയം ഭയമില്ലാതെ പാടുന്നു.

കാറ്റിൻ നാദം പ്രണയ ഗാനം,
നഗരഹൃദയം താളമിടുന്നു.
കാലം ഒഴുകും, ഓർമ്മകൾ നിൽക്കും,
സ്വപ്നങ്ങൾ മിഴികളിൽ തുളുമ്പും.

ഹൈപാർക്കിൻ പാതയിലൂടെ നടന്ന്
ഇലകളുടെ മൃദുസ്വരം കേൾക്കുമ്പോൾ,
കാലം തീർന്നാലും പകലൊഴിയുമ്പോൾ
ആത്മസ്നേഹമെന്നു നിലനിൽക്കും.

ഓരോ ഇലയും പറന്നുപോകുമ്പോൾ
മഞ്ഞിൽ മായാത്ത പ്രതീക്ഷയുണരും.
ശരത്കാലം തീർന്നാലും ഹൃദയത്തിൽ
വസന്തം വരും. 

ജീ ആർ കവിയൂർ
04 10 2025
( കാനഡ , ടൊറൻ്റോ)

Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

“ സുപ്രഭാതം “