ഏകാന്ത ചിന്തകൾ - 278
ഏകാന്ത ചിന്തകൾ - 278
ബന്ധങ്ങൾ പൂക്കും പ്രയാസ സമയത്ത്
നെടുവീർപ്പിനൊപ്പം നില്ക്കും മനസ്സ്.
ചിരിയുടെ നിമിഷത്തിൽ മിഴി തളിർക്കും,
പക്ഷേ കഠിനതയിൽ സത്യങ്ങൾ തെളിയും.
കൈ ചേർത്തു നിൽക്കുമ്പോൾ ഹൃദയം വളരും,
പുണ്യം പോലെ സ്നേഹം പൊഴിയും.
വാക്കുകളില്ലാതെ മനസുകൾ സംസാരിക്കും,
നിശ്ബ്ദതയിൽ കരുതൽ മുളയ്ക്കും.
കാറ്റ് പൊടിച്ചാലും മനം മുറിയില്ല,
നിഴലായി കൂടെയുണ്ടെങ്കിൽ ഉറപ്പ്.
ജീവിത വഴികളിൽ ബന്ധം തിളങ്ങും,
വിശ്വാസം നിറയ്ക്കും അനന്തതയിലേയ്ക്ക്.
ജീ ആർ കവിയൂർ
04 10 2025
(കാനഡ, ടൊറൻ്റോ)
Comments