ഹൃദയത്തിന്റെ രാഗമേ”(ഗാനം)
“ഹൃദയത്തിന്റെ രാഗമേ”(ഗാനം)
ഹൃദയത്തിൻ തന്ത്രികളിൽ മെല്ലേ,
ആരോ മീട്ടിയ അപൂർവ രാഗമേ,
മധുര നോവിനാൽ പാടും ഗാനമേ,
ഇതു തന്നെ അല്ലോ, ഓളങ്ങളും പാടുന്നു.(2)
മനസ്സിന്റെ അഗാധത്തിൽ വിരിഞ്ഞ് പൂക്കളായ്,
പ്രണയത്തിനൊരു പുത്തൻ വെളിച്ചം പകരുന്നു,
കാറ്റിൽ വീശുന്ന സ്പർശം പോലെ,
ഓർമ്മകളിൽ സുഖം തേടി നിറയുന്നു.(2)
ഹൃദയത്തിൻ തന്ത്രികളിൽ മെല്ലേ,
മധുര നോവിനാൽ പാടും ഗാനമേ.
രാത്രിയുടെ മൗനത്തിൽ മീട്ടുന്ന സംഗീത നിമിഷങ്ങൾ,
പ്രഭാതം വിരിഞ്ഞപ്പോൾ കിളിപ്പാട്ടായി കേൾപ്പുന്നു,
ഉള്ളം ഉണർന്നു പാടുന്ന സാന്ദ്രമായ അനുരാഗം,
മിഴികളിൽ തെളിഞ്ഞ സ്വപ്നങ്ങളുടെ അനുഭൂതി.(2)
ഹൃദയത്തിൻ തന്ത്രികളിൽ മെല്ലേ,
ആരോ മീട്ടിയ അപൂർവ രാഗമേ,
മധുര നോവിനാൽ പാടും ഗാനമേ,
ഇതു തന്നെ അല്ലോ, ഓളങ്ങളും പാടുന്നു
ജീ ആർ കവിയൂർ
28 10 2025
(കാനഡ, ടൊറൻ്റോ)
Comments