അങ്ങാടിയിലെ കണ്ണുകൾ (നാടൻ പാട്ട്)
അങ്ങാടിയിലെ കണ്ണുകൾ (നാടൻ പാട്ട്)
അങ്ങാടിയിൽ വച്ച് നീ
അങ്ങു ഏറു കണ്ണാൽ
നോക്കിയപ്പോൾ
അറിയാതെ ഉള്ളൊന്നു
വരാൽ പോലെ പിടച്ചു പോയല്ലോ (2)
കുന്നിന്റെ ചരുവിൽ നാം
കാറ്റിൽ കളിച്ചും മറഞ്ഞുപോയി
മഴവില്ല് പാടങ്ങൾ മിഴിയിലേ
നിനക്കായി ഞാനും കാത്തു നിന്നു(2)
അങ്ങാടിയിൽ വച്ച് നീ
അങ്ങു ഏറു കണ്ണാൽ നോക്കിയപ്പോൾ
അറിയാതെ ഉള്ളൊന്നു
വരാൽ പോലെ പിടച്ചു പോയല്ലോ
പുഴയുടെ ചെറു ശബ്ദം
സ്വപ്നങ്ങളായി കരളിൽ വീണു
മുള്‍പ്പൂവിന്റെ മണവും
നിന്റെ ചിരിയിൽ കലർന്നു പോയി(2)
അങ്ങാടിയിൽ വച്ച് നീ
അങ്ങു ഏറു കണ്ണാൽ നോക്കിയപ്പോൾ
അറിയാതെ ഉള്ളൊന്നു
വരാൽ പോലെ പിടച്ചു പോയല്ലോ
നാടൻ ചിരി, വടക്കൻ കാറ്റ്
നിനക്കായി ഞാൻ തേടിയവിടേ
പച്ചിപ്പു നിറഞ്ഞ പാതകൾ
നിന്റെ കൈ പിടിച്ച് കടന്നു പോയി (2)
അങ്ങാടിയിൽ വച്ച് നീ
അങ്ങു ഏറു കണ്ണാൽ നോക്കിയപ്പോൾ
അറിയാതെ ഉള്ളൊന്നു
വരാൽ പോലെ പിടച്ചു പോയല്ലോ
കുളിർനീർ തൊട്ടിലെ ആനന്ദം
നിന്റെ മിഴിയിൽ ഞാൻ കാണുന്നു
ഓർമ്മകളുടെ മണലിൽ നാം
വീണ്ടും പാടി പ്രണയം പൊഴിക്കുന്നു(2)
അങ്ങാടിയിൽ വച്ച് നീ
അങ്ങു ഏറു കണ്ണാൽ നോക്കിയപ്പോൾ
അറിയാതെ ഉള്ളൊന്നു
വരാൽ പോലെ പിടച്ചു പോയല്ലോ
ജീ ആർ കവിയൂർ
27 10 2025
(കാനഡ, ടൊറൻ്റോ)
Comments