മൗനത്തിനുള്ളിൽ പാട്ടായ് നിറഞ്ഞു

മൗനത്തിനുള്ളിൽ പാട്ടായ് നിറഞ്ഞു 


നടന്ന് പോയ ദൂരങ്ങൾ കാറ്റിൽ ലയിച്ചു,
ഹൃദയം തേടിയ സ്വപ്നങ്ങൾ പൂത്തി വീണു.
കാലത്തിന്റെ കിനാവുകൾ ഓർമ്മയിലായ്,
മൗനത്തിനുള്ളിൽ പാട്ടായ് നിറഞ്ഞു... (2)

മഞ്ഞുതുള്ളി തൊടുന്ന പ്രഭാതം,
കാറ്റിൽ താലോലം വീശുന്ന പാത.
പുഴയുടെ കരയിൽ മറഞ്ഞു നീളം,
നിഴൽപോൽ ചേർന്ന ഓർമ്മകളായിരം.(2)

നടന്ന് പോയ ദൂരങ്ങൾ കാറ്റിൽ ലയിച്ചു,
ഹൃദയം തേടിയ സ്വപ്നങ്ങൾ പൂത്തി വീണു.
കാലത്തിന്റെ കിനാവുകൾ ഓർമ്മയിലായ്,
മൗനത്തിനുള്ളിൽ പാട്ടായ് നിറഞ്ഞു

വെയിലിൻ ചിരിയിൽ മൗനം നിറഞ്ഞു,
വാക്കുകൾ മിഴിയിൽ നിറഞ്ഞു നിന്നു.
തരികളിൽ തിളങ്ങുന്ന തീരസന്ധ്യ,
സംഗീതം പോലെ ഹൃദയം തിന്നു.(2)

നടന്ന് പോയ ദൂരങ്ങൾ കാറ്റിൽ ലയിച്ചു,
ഹൃദയം തേടിയ സ്വപ്നങ്ങൾ പൂത്തി വീണു.
കാലത്തിന്റെ കിനാവുകൾ ഓർമ്മയിലായ്,
മൗനത്തിനുള്ളിൽ പാട്ടായ് നിറഞ്ഞു

മാറുന്ന കാലം കഥയായ് തീർന്നു,
വർഷങ്ങൾ സ്വപ്നം പോലെ നീങ്ങി.
പാതിരാവിൽ തെളിഞ്ഞ നക്ഷത്രങ്ങൾ,
മൗനത്തിനുള്ളിൽ പാട്ടായ് നിറഞ്ഞു.(2)

നടന്ന് പോയ ദൂരങ്ങൾ കാറ്റിൽ ലയിച്ചു,
ഹൃദയം തേടിയ സ്വപ്നങ്ങൾ പൂത്തി വീണു.
കാലത്തിന്റെ കിനാവുകൾ ഓർമ്മയിലായ്,
മൗനത്തിനുള്ളിൽ പാട്ടായ് നിറഞ്ഞു.


ജീ ആർ കവിയൂർ
28 10 2025
(കാനഡ, ടൊറൻ്റോ)


Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

“ സുപ്രഭാതം “