അമ്പലപ്പുഴ ഭഗവാൻ

അമ്പലപ്പുഴ ഭഗവാൻ

അമ്പലപ്പുഴയിലുണ്ടൊരു ഭഗവാൻ,
അമ്പാടി കണ്ണനാം ഭഗവാൻ.(2)

അൻപുള്ളൊരു ആശ്രയമാം,
ആനന്ദദായകനാം ഭഗവാൻ.
ആരെയും ആകർഷിക്കുന്ന,
ആശീർവാദം ചൊരിയുന്ന ഭഗവാൻ.(2)

അമ്പലപ്പുഴയിലുണ്ടൊരു ഭഗവാൻ,
അമ്പാടി കണ്ണനാം ഭഗവാൻ.

ആരുമില്ലാത്തവർക്ക് ബന്ധുവാം,
അഴകുള്ള പീതാംബരനാം ഭഗവാൻ.
ആഴമുള്ള സംസാര സാഗരത്തിൽ,
അടിയിലയും വഞ്ചിയെ കരകയറ്റും ഭഗവാൻ.(2)

അമ്പലപ്പുഴയിലുണ്ടൊരു ഭഗവാൻ,
അമ്പാടി കണ്ണനാം ഭഗവാൻ.

കരുണാനിധിയായ് നില്ക്കുന്ന,
കല്യാണസ്വരൂപനാം ഭഗവാൻ.
കൈകൂപ്പി പ്രാർത്ഥിക്കുന്ന ഹൃദയങ്ങളിൽ,
കൃഷ്ണനാമം മുഴങ്ങട്ടെ ഭഗവാൻ.(2)

അമ്പലപ്പുഴയിലുണ്ടൊരു ഭഗവാൻ,
അമ്പാടി കണ്ണനാം ഭഗവാൻ.

ജീ ആർ കവിയൂർ
12 10 2025
(കാനഡ, ടൊറൻ്റോ)

Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

“ സുപ്രഭാതം “