ഭാഗവൽ നാമം (ഭക്തിഗാനം)

ഭാഗവൽ നാമം (ഭക്തിഗാനം)

"ഭഗവൽ നാമം... ജപിക്കൂ…
ഭഗവൽ നാമം… പാടൂ… ഹൃദയത്തിൽ…" (2)


മനസ്സിരുത്തി ഒന്ന് നാമം ജപിക്കാൻ,
രാമായണവും ഭാഗവതവും വായിക്കാൻ,
സമയമില്ല പോലും മറ്റുള്ളതിന് പിറകെ,
പായുന്ന ലോകമേ, അറിക ഒന്നു തനിയെ.(2)

നാളെയെന്ന ചിന്തയിൽ മുങ്ങി ജീവിക്കുമ്പോൾ,
ഇന്നിൻ സുഖം മറന്നിടുന്നോ മനുഷ്യാ നീ?
കണ്ണു തുറന്ന് നോക്ക് ഒന്നു മനസാക്ഷിയെ,
സത്യസന്ധമായ നിമിഷങ്ങൾ തീർന്നു പോകുമുൻപ്.(2)

പണവും സ്ഥാനവും നശ്വരമാണെന്നറിക,
പ്രേമവും ധർമ്മവുമാണ് നിലനിൽക്കുക.
മറന്നു പോയ ഭക്തി വീണ്ടെടുക്കുവാൻ,
നാമജപം തന്നെയാകണം വഴികാട്ടി.(2)

നാമമൊരാശ്രയം, നാമമൊരു പ്രഭാ,
നാമത്തിൽ നിത്യം നിലനിൽക്കും ദിവ്യവാസന.
ഹൃദയത്തിൽ പാടൂ, വിശ്വാസത്തിൻ ശബ്ദം,
ജീവിതം അപ്പോൾ ഭക്തിയാമൃതമാകും.(2)

പായും സമയമാകും പെരുമ്പാമ്പിൻ്റെ,
വായിലകപ്പെട്ട തവളയാകും മനുഷ്യാ.
ഭഗവൽ നാമം ജപിക്കുക അനിവാര്യം,
ഭയമില്ലാതെ മുന്നേറുക വിജയം സുനിശ്ചിതം.(2)

ഭഗവൽ നാമം... ഭഗവൽ നാമം...
ഹൃദയത്തിൽ മുഴങ്ങട്ടെ...
നിത്യക്കായ്… നിത്യമായി ജപിക്ക
ജയശ്രീരാമ… ജയഗോവിന്ദ… ഹരിഹരാ… (2)


ജീ ആർ കവിയൂർ
14 10 2025
(കാൻഡ, ടൊറോൻ്റോ)

Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

“ സുപ്രഭാതം “