മാധുര്യ കനവ്
മാധുര്യ കനവ്
മധുമലർ പെയ്യും,
മണമൂറും മലർ മഞ്ചലിൽ,
മദിച്ചു മടിയില്ലാതെ എത്തും,
മാമര ചോലകളിൽ വന്ന് പോകും.(2)
മന്ദാനിലൻ വീശുമ്പോൾ മെല്ലേ,
മാരിവിൽ ചേലുള്ള കനവ് കാണും,
മയങ്ങും വേളയിൽ കുസുമത്തെ,
മധുപന്റെ കൊമ്പിനാൽ നോവിന്.(2)
മറ്റാരും മറിയാതെ പ്രണയമായി,
മനോഹര പ്രപഞ്ച സത്യം,
മാറ്റുരച്ചു പാടി കവിയുമപ്പോൾ,
“മാനിഷാദ” എന്നു മുനിയും.(2)
മറവിയിൽ മറന്നുപോയ കാഴ്ചകൾ,
മഴപ്പൂക്കളുടെ മയക്കും ഗന്ധം പകരും,
മഞ്ഞുതുള്ളിയിൽ മൃദുലനിലാവ് തെളിക്കും,
മനസ്സിൽ മധുരം നിറഞ്ഞു വിരിക്കും.(2)
മനോഹര നക്ഷത്രങ്ങൾ മിഴികളിൽ തിളങ്ങുന്നു,
മൃദുലമാം കാറ്റിൽ, അനുരാഗം താളം ഒഴുകി,
മുനിഞ്ഞു കത്തും വെളിച്ചത്തിൽ മനം ഉണരുന്നു,
മാധുര്യ കനവ് നിറഞ്ഞോഴുകുന്നു.(2)
ജീ ആർ കവിയൂർ
24 10 2025
( കാനഡ, ടൊറൻ്റോ)
Comments