“നിറമിഴികളിൽ കണ്ടു”
“നിറമിഴികളിൽ കണ്ടു”
നിറമിഴികളിൽ കണ്ടു
നീറും നിൻ ഹൃത്തിലെ,
നോവും മധുരസ്വരങ്ങളിൽ
നിണമണിഞ്ഞ ഗീതങ്ങൾ.(2)
തീർത്തു നീ എൻ നിശ ശാന്തമായ്,
താളമിട്ടു കാതിൽ മുഴങ്ങി മൗനം,
വാക്കുകളില്ലാ നിമിഷങ്ങളിലായ്
വേദനപൂക്കളായ് വിരിഞ്ഞു നെഞ്ചിൽ.(2)
തണലില്ലാത്ത ഹൃദയത്തിൽ
നിൻ നിഴൽ മൂടിയെത്തി,
ഓരോ ശ്വാസനിശ്വാസത്തിൽ
സ്നേഹമായ് പെയ്തു നീ ഉള്ളിൽ.(2)
താരകം മങ്ങി, രാവൊഴിഞ്ഞു,
പക്ഷേ നീ മാത്രം നിലനിന്നു —
എൻ മിഴികളിൽ തീർന്നൊരു
അനന്ത പ്രണയ പ്രതിധ്വനി.(2)
ജീ ആർ കവിയൂർ
18 10 2025
(കാൻഡ, ടൊറോൻ്റോ)
Comments