നീല നിലാവേ (ലളിത ഗാനം)
നീല നിലാവേ (ലളിത ഗാനം)
നീല നിലാവേ
നീല നിലാവേ
നിനക്ക് എങ്ങിനെ
നിത്യം പൂഞ്ചിരിക്കാനാവുന്നു(2)
നമ്മുടെ പ്രണയം നീ കണ്ടോ ഒരിക്കൽ?
കണ്ണുകൾ പറഞ്ഞ രഹസ്യം നീ കേട്ടോ?
അവളുടെ മൗനം പൂവായി വിരിഞ്ഞപ്പോൾ
എൻ മനസിൽ സംഗീതം മധുരമായോ?(2)
നീല നിലാവേ
നീല നിലാവേ
നിനക്ക് എങ്ങിനെ
നിത്യം പൂഞ്ചിരിക്കാനാവുന്നു
നീ സാക്ഷിയല്ലോ ആ ആദ്യ നിമിഷം
ഹൃദയങ്ങൾ ചേർന്ന താളമറിയുമോ?
അവളുടെ ചിരി ഇനിയും മുഴങ്ങുമോ
കാറ്റിൻ കരളിൽ നീയതൊന്ന് കേൾക്കുന്നോ?(2)
നീല നിലാവേ
നീല നിലാവേ
നിനക്ക് എങ്ങിനെ
നിത്യം പൂഞ്ചിരിക്കാനാവുന്നു
ഇനിയുമൊരിക്കൽ സംഗമിക്കുമോ
അവളിനിയും സംഗമിക്കുമോ ഈ തീരങ്ങളിൽ?(2)
നീല നിലാവേ
നീല നിലാവേ
നിനക്ക് എങ്ങിനെ
നിത്യം പൂഞ്ചിരിക്കാനാവുന്നു
ജീ ആർ കവിയൂർ
22 10 2025
( കാനഡ, ടൊറോൻ്റോ)
Comments