കൈപിടിച്ചുകൊണ്ടുപോവേണമേ ( ഭക്തി ഗാനം)
കൈപിടിച്ചുകൊണ്ടുപോവേണമേ ( ഭക്തി ഗാനം)
പിൻതുടർന്നു നിൻ പാതകളിലായ്
പാപികൾക്കായ് കുരിശു ചുമന്നവനെ
പരിശുദ്ധ സ്നേഹത്തിൻ മഹിമയെ
പരം പിതാവിൻ പുത്രനെ യേശുനാഥനെ
മുറിവേറ്റ കൈകളാൽ നീ
ലോകത്തിൻ വാതിൽ തുറന്നവനേ
കൃപാനിധിയായ് നീ വരികവേ
ദുഃഖിത ഹൃദയങ്ങൾക്ക് ആശ്വാസമായ്
കുരിശിൻ നിഴലിൽ നാം ചേർന്നിടും
കൃപയാൽ ജീവൻ പുതുക്കിടും
നാമത്തിൻ മഹത്വം പാടി പാടി
നിത്യമായ് നിനക്ക് സ്തുതിയർപ്പിക്കും
കരുണാമയനേ യേശുനാഥാ
നിന് സ്നേഹമേ ഞങ്ങൾക്കാശ്രയം
പാപികളായ ഞങ്ങളെ നീ
രക്ഷയിലേക്ക് കൈപിടിച്ചുകൊണ്ടുപോവേണമേ
ജീ ആർ കവിയൂർ
21 10 2025
( കാനഡ , ടൊറൻ്റോ)
Comments