കണ്ണീരിന്റെ മധുരം ( ഗാനം )
കണ്ണീരിന്റെ മധുരം ( ഗാനം )
കണ്ണിൽ നിന്നും അടർന്നു വീണ
ജലകണങ്ങൾക്ക് മധുര നോവിൻ,
സാന്നിധ്യം അറിയില്ല,
സ്വപ്നങ്ങളിൽ മാത്രം ഒളിച്ചിരിക്കുന്നു സ്നേഹം.(2)
മിഴികളിൽ നീ വിരിഞ്ഞ് നിന്നു,
നിന്നെ തേടുന്നു ഹൃദയം മുഴുവൻ,
നീ പറയാതെ ഒളിഞ്ഞുപോകുന്ന
ഓർമ്മകളിൽ നീ മാത്രമായ്.(2)
കണ്ണിൽ നിന്നും അടർന്നു വീണ
ജലകണങ്ങൾക്ക് മധുര നോവിൻ,
സാന്നിധ്യം അറിയില്ല,
സ്വപ്നങ്ങളിൽ മാത്രം ഒളിച്ചിരിക്കുന്നു സ്നേഹം
നിനക്കായ് നിലാവിൽ പാടി,
മനസിൽ നിറഞ്ഞു വരുന്ന ഗാനങ്ങൾ,
കാറ്റിലെ മധുരസന്ധ്യയിൽ തഴുകി,
ഹൃദയത്തിലേക്ക് നീ പതിച്ചു പോകുന്നു.(2)
കണ്ണിൽ നിന്നും അടർന്നു വീണ
ജലകണങ്ങൾക്ക് മധുര നോവിൻ,
സാന്നിധ്യം അറിയില്ല,
സ്വപ്നങ്ങളിൽ മാത്രം ഒളിച്ചിരിക്കുന്നു സ്നേഹം
ജീ ആർ കവിയൂർ
26 10 2025
(കാനഡ, ടൊറൻ്റോ)
Comments