എരിക്ക് പൂക്കും നേരം(ശിവഭജന)
എരിക്ക് പൂക്കും നേരം
(ശിവഭജന)
ഓം നമഃ ശിവായ പാടുക മനമേ,
ഒഴിയട്ടെ ദുഖങ്ങളൊക്കെ
വെളും പ്രദേശങ്ങളിൽ
എരിക്ക് പൂക്കും നേരം,
മാലയണിച്ചു ഭക്തർ
ശിവനെ പദങ്ങളിൽ
സ്മരിച്ചു തൊടുന്നു.(2)
ഓം നമഃ ശിവായ പാടുക മനമേ,
ഒഴിയട്ടെ ദുഖങ്ങളൊക്കെ
പാലാഴി മന്ദനത്തിനിടയിൽ,
വാസുകി വിഷം പൊഴിക്കുമ്പോൾ,
ലോക രക്ഷാർത്ഥം മഹാദേവൻ
പാനം ചെയുമ്പോൾ, തുള്ളികൾ തെറിച്ചു
നീലനിറം പൂണ്ടു എരിക്കിൻ പൂ.(2)
ഓം നമഃ ശിവായ പാടുക മനമേ,
ഒഴിയട്ടെ ദുഖങ്ങളൊക്കെ
വനപൂവിൽ വിരിയും ഔഷധമായ്
ജീവന്‍ പകർന്നു കൊടുക്കുന്നു,
ശിവകൃപയിൽ ഹൃദയം നിറയ്ക്കുന്നു.(2)
ഓം നമഃ ശിവായ പാടുക മനമേ,
ഒഴിയട്ടെ ദുഖങ്ങളൊക്കെ
നീലകണ്ഠാ, ദയാനിധേ,
ഭക്തഹൃദയത്തിൽ വാഴേണമേ,
ഓം നമശ്ശിവായ ജപമാലയിൽ,
എൻ പ്രാണനായി നീ നിറയണമേ.(2)
ജീ ആർ കവിയൂർ
07 10 2025
(കാനഡ, ടൊറൻ്റോ)
Comments