നിന്റെ ഓർമ്മകൾ എന്നെ ഉറങ്ങാൻ അനുവദിച്ചില്ല (ഗസൽ)
നിന്റെ ഓർമ്മകൾ എന്നെ ഉറങ്ങാൻ അനുവദിച്ചില്ല (ഗസൽ)
നിന്റെ ഓർമ്മകൾ എന്നെ ഉറങ്ങാൻ അനുവദിച്ചില്ല,
ശ്വാസങ്ങളിലുണർന്ന നിന്റെ മണം ജീവിക്കാനുമതിച്ചില്ല (2)
ഓരോ പ്രഭാതവും നിന്റെ ചുവടുകൾ കേൾക്കാം,
രാത്രിയിലൊക്കെയും നിന്റെ ഓർമ്മകൾ ഉറങ്ങാൻ അനുവദിച്ചില്ല(2)
നിന്റെ കണ്ണുകളുടെ വെളിച്ചത്തിൽ ഞാൻ മറഞ്ഞുപോയി,
മറ്റൊരുവിളക്കും എനിക്കായ് പ്രകാശിച്ചില്ല
മൗനത്തിലും നിന്റെ ശബ്ദം മുഴങ്ങിനിന്നു,
വേദന എങ്കിലും ആരെയുംകൊണ്ടും തൊടിച്ചില്ല (2)
നീ വിട്ടുപോയാലും ഈ ലോകത്ത് മനം ഉറക്കുന്നില്ല
നിന്റെ പ്രണയം എന്നിൽനിന്നും വാടാനുമതിച്ചില്ല.(2)
തനിച്ചായ യാത്രയിലും ചിരി മറഞ്ഞില്ല,
തൂലിക ജി ആറിനെ കരയാൻ അനുവദിച്ചില്ല.(2)
ജീ ആർ കവിയൂർ
27 10 2025
(കാനഡ, ടൊറൻ്റോ)
Comments